KeralaLatestThiruvananthapuram

നിഹരിക തയ്യല്‍ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

“Manju”

അജിത് ജി.പിള്ള

ചെങ്ങന്നൂര്‍ : കുടുംബശ്രീയുടെ കീഴിലുള്ള നിഹരിക തയ്യല്‍ യൂണിറ്റിന്റെ ഓഫീസ് നഗരസഭാ ഓഫീസിന് മുകള്‍വശത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ റ്റി. റ്റി. ഭാര്‍ഗ്ഗവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എസ്.സുധാമണി, പി.കെ.അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ എസ്.ശ്രീകല, എന്‍.ഹരിദാസ്, ശ്രീദേവി ബാലകൃഷ്ണന്‍, ബെറ്റ്‌സി തോമസ്, സാലി ജയിംസ്, ഗീതാ കുശന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി.കെ.സരോജിനി, സനജാ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റില്‍ തുണിത്തരങ്ങള്‍ തയ്ച്ചു നല്‍കുന്നതോടൊപ്പം തുണികൊണ്ടുള്ള മാസ്‌ക്ക്, സഞ്ചി എന്നിവ കുറഞ്ഞ വിലയില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9497530508

Related Articles

Back to top button