AlappuzhaKeralaLatest

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പി വന്‍ വിജയം

“Manju”

ശ്രീജ.എസ്

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച്‌ ചികില്‍സയില്‍ ആയിരുന്ന 70 വയസ്സുള്ള കുട്ടനാട് സ്വദേശിയായ രോഗിയ്ക്ക് പ്ലാസ്മ തെറാപ്പി രണ്ട് ഡോസ് നല്‍കിയിരുന്നു. ഇന്നലെ ലഭിച്ച കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുന്നു. ഇയാളുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

അമിത രക്തസമ്മര്‍ദം, ഹൃദ്രോഗം, ശ്വാസകോശത്തിനു അര്‍ബുദം എന്നിവയും ന്യൂമോണിയ, എആര്‍ഡിഎസ് എന്നിങ്ങനെ മൂര്‍ച്ഛിച്ച രോഗാവസ്ഥയും ഉണ്ടായിരുന്ന ഇദ്ദേഹം പാലിയേറ്റീവ് ചികില്‍സയില്‍ ആയിരിക്കുമ്പോഴാണ് കൊവിഡ് ബാധിച്ചത് . ഒരു മാസമായി മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ ചികില്‍സയില്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് വിമുക്തയായിട്ടുണ്ട്.

രോഗം ഭേദമായ കൊവിഡ് രോഗികളില്‍ നിന്നും അവരുടെ രക്തത്തില്‍ രോഗത്തിന് എതിരെ ഉള്ള ആന്റിബോഡി അടങ്ങുന്ന പ്ലാസ്മ നിലവില്‍ അതിതീവ്ര അവസ്ഥയില്‍ തുടരുന്ന രോഗികള്‍ക്ക് നല്‍കികൊണ്ട് അവരെ രോഗ മുക്തിയിലേക്ക് നയിക്കുന്ന ചികില്‍സ രീതിയാണ് പ്ലാസ്മ തെറാപ്പി. ആലപ്പുഴ ടിഡി മെഡിക്കല്‍ ചികിത്സയില്‍ ഉണ്ടായിരുന്ന വ്യക്തിയുടെ രക്ത ഗ്രൂപ്പിന് അനുയോജ്യമായ പ്ലാസ്മ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും എത്തിക്കുകയായിരുന്നു.

ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലാണ് പ്ളാസ്മ ലഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ആംബുലന്‍സ് ഡ്രൈവര്‍ മാത്യുവും ഗ്രേഡ് 1 ഉദ്യോഗസ്ഥന്‍ രാജേഷും തുടര്‍ച്ചയായി 14 മണിക്കൂര്‍ സഞ്ചരിച്ച്‌ പ്ലാസ്മയുമായി തിരിച്ചെത്തി. രോഗിക്ക് ചികില്‍സ തുടങ്ങി. ഈ സമയം കൊടുക്കേണ്ട മറ്റു മരുന്നുകളും ഐസിയുവില്‍ ചികില്‍സ തുടരുകയും ചെയ്തിരുന്നു.

Related Articles

Back to top button