KeralaLatestThiruvananthapuram

എസ്എസ്എൽസി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരുടെ മക്കൾക്ക് സഹപ്രവർത്തകരുടെ സ്നേഹോപഹാരം

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: എസ്എസ്എൽസി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരുടെ മക്കൾക്ക് സഹപ്രവർത്തകരുടെ സ്നേഹോപഹാരം. കോവിഡ് പ്രതിസന്ധികൾ തരണം ചെയ്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഐ എൻ ടി യു സി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി അനുമോദിച്ചു. ജീവനക്കാരായ സിന്ധുമോൾ , സുജ, ജലീൽ എന്നിവരുടെ മക്കൾക്കാണ് പുരസ്കാരവും ക്യാഷ് അവാർഡും നൽകി സഹപ്രർത്തകർ അനുമോദിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ചടങ്ങുകളിൽ ഐ എൻ ടി യു സി നേതാക്കളായ സന്തോഷ് കുമാർ വട്ടപ്പാറ, തുളസി കൊപ്പം, അനീഷ് വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ഉന്നത വിജയം നേടിയ കെ എസ് ആർ ടി സി ജീവനക്കാരുടെ മക്കളെ സഹപ്രവർത്തകർ വീട്ടിൽ എത്തി അനുമോദിച്ചപ്പോൾ

Related Articles

Back to top button