AlappuzhaKeralaLatest

മത്സ്യ വിപണന ശാലകള്‍ അടപ്പിച്ചു.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്റെ നേതൃത്വത്തില്‍ മത്സ്യ വിപണന കേന്ദ്രങ്ങള്‍ അടപ്പിച്ചു. നഗരസഭാ ജീവനക്കാരും താലൂക്ക്തല നിരീക്ഷണ സമിതിയും മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കിയിട്ടും തുറന്നു പ്രവര്‍ത്തിച്ച മത്സ്യ വില്‍പ്പന കേന്ദ്രങ്ങളാണ് അടപ്പിച്ചത്. തുറന്നു പ്രവര്‍ത്തിച്ചാല്‍ കര്‍ശന ശിക്ഷണ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു. മത്സ്യവിപണന കേന്ദ്രങ്ങള്‍ അടപ്പിക്കുന്നതിന് സി.ഐ. ജോസ്മാത്യു, എസ്.ഐ എസ്.വി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഉണ്ടായിരുന്നു.

Related Articles

Back to top button