KannurKeralaLatestMalappuramThiruvananthapuramThrissur

കൊവിഡ്: മലപ്പുറം കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം: മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു. ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡിപ്പോ അടയ്ക്കാനുള്ള തീരുമാനം. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.

മലപ്പുറത്ത് 1198 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 565 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 42,018 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയ ഒരു ആശുപത്രികൂടി ഇന്ന് സജ്ജമാക്കും. പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ തുടരുകയാണ്. താനൂര്‍, പരപ്പനങ്ങാടി തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. എടക്കര പഞ്ചായത്തില്‍ 3 വാര്‍ഡുകള്‍ നിയന്ത്രിത മേഖലയിലാണ്.

Related Articles

Back to top button