EntertainmentvideoVideos

വിശപ്പും ദാഹവും!!!! അത് ഒരു അവസ്ഥയാണ്, മൃഗമായാലും മനുഷ്യനായാലും ഗതികെട്ടാല്‍ ചോദിച്ച് വാങ്ങും, വ്യത്യാസ്ഥമായൊരു കാഴ്ചയിലൂടെ…

“Manju”

ഐഎഫ്എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ കുടിവെള്ളം ചോദിച്ച് വാങ്ങി ദാഹം തീർക്കുന്ന അണ്ണാന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മനുഷ്യൻ മാത്രമല്ല, ദാഹിച്ചാൽ മറ്റ് ജീവികളും മനുഷ്യനോട് വെള്ളം ചോദിച്ച് വാങ്ങിക്കുടിക്കും.  എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ. കുടിവെള്ളം ചോദിച്ച് വാങ്ങി ദാഹം തീർക്കുന്ന അണ്ണാന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വന്‍ ഹിറ്റാണ്.

കാഴ്ചക്കാരുടെ ഹൃദയമലിഞ്ഞു പോകുന്ന രീതിയിലാണ് അണ്ണാൻ രണ്ട് കാലിൽ എഴുന്നേറ്റ് നിന്ന് വെള്ളം ചോദിക്കുന്നത്. റോഡിലൂടെ നടന്നു പോകുന്ന യുവാവിന്റെയും യുവതിയുടെയും സമീപത്തേയ്ക്ക് അണ്ണാൻ വരുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. യുവാവിന്റെ കൈയിലെ കുപ്പിവെള്ളം കണ്ടിട്ടാകണം അത് പിൻകാലിൽ ഉയർന്ന് നിന്ന് വെള്ളത്തിനായി ആം​ഗ്യം കാണിക്കുന്നത്.
യുവാവ് താഴെയിരുന്നു കുപ്പിയുടെ അടപ്പ് തുറന്ന് വെള്ളം കൊടുക്കുമ്പോൾ അണ്ണാൻ ആര്‍ത്തിയോടെ കുടിക്കുന്നത് കാണാം.
വെള്ളം കുടിച്ച് ദാഹം മാറിയതിന് ശേഷം അണ്ണാൻ തിരിച്ചോടുന്നതും കാണാം. ഇതുവരെ 6.8 ലക്ഷം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേരാണ് പ്രതികരണമറിയിച്ചിരിക്കുന്നത്.

Related Articles

Back to top button