InternationalLatest

ഇ​റാ​നി​ലെ വൈ​ദ്യു​ത​നി​ല​യ​ത്തി​ല്‍ സ്ഫോ​ട​നം

“Manju”

ശ്രീജ.എസ്

ടെ​ഹ്റാ​ന്‍: ഇ​റാ​നി​ലെ വൈ​ദ്യു​ത നി​ല​യ​ത്തി​ല്‍ സ്ഫോ​ട​നം. സെ​ന്‍​ട്ര​ല്‍ ഇ​സ്ഫാ​ന്‍ പ്ര​വശ്യ​യി​ലെ വൈ​ദ്യു​തി നി​ല​യ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് ബോം​ബ് സ്ഫോ​ട​നം  ഉ​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ്ഫോ​ട​നം നി​ല​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നു​മാ​ണ് വി​വ​രം. കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​റാ​നി​ലെ ത​ന്നെ നാ​ത​ന്‍​സ് ആ​ണ​വ​നി​ല​യ​ത്തി​ല്‍ വ​ന്‍ സ്ഫോ​ട​ന​മു​ണ്ടാ​യി ദി​വ​സ​ങ്ങ​ള്‍​ക്കി​പ്പു​റ​മാ​ണ് വൈ​ദ്യു​തി നി​ല​യ​ത്തി​ലും സ്ഫോ​ട​ന​മു​ണ്ടാ​കു​ന്ന​ത്. ആ​രാ​ണ് സ്ഫോ​ട​ന​ത്തി​നു പി​ന്നി​ലെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Articles

Back to top button