IndiaLatest

സ്വകാര്യ ട്രെയിന്‍ സര്‍വീസ് 2023 മാര്‍ച്ച്‌ മുതലെന്ന് കേന്ദ്രം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: സ്വകാര്യ ട്രെയിന്‍ സര്‍വീസ് 2023 മാര്‍ച്ച്‌ മുതല്‍ ആരംഭിക്കാനാവുമെന്ന് കേന്ദ്രം. . മാര്‍ച്ച്‌ 2021ഓടെ ടെന്‍ഡറുകള്‍ അന്തിമമാക്കുകയും ട്രെയിനുകള്‍ 2023 മാര്‍ച്ച്‌ മുതല്‍ സര്‍വീസ് നടത്തുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

109 റൂട്ടുകളില്‍, 150 ട്രെയിനുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള റെയില്‍വേ പദ്ധതിക്ക് യോഗ്യതാ ടെന്‍ഡറുകള്‍ ഈ മാസമാദ്യം ക്ഷണിച്ചിരുന്നു. സെപ്റ്റംബര്‍ 8 വരെ ടെന്‍ഡറുകള്‍ നല്‍കാം. അടുത്തവര്‍ഷം മാര്‍ച്ചില്‍ ടെന്‍ഡറുകള്‍ ഉറപ്പിക്കുമെന്നു റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. മുംബൈ, ഡല്‍ഹി, ചണ്ഡിഗഡ്, ഹൗറ, പട്ന, പ്രയാഗ്‌രാജ്, സെക്കന്തരാബാദ്, ജയ്പുര്‍, ചെന്നൈ, ബെംഗളൂരു ക്ലസ്റ്ററുകളില്‍ ട്രെയിന്‍ ഓടിക്കാനാണു ടെന്‍ഡറുകള്‍ ക്ഷണിച്ചത്. 35 വര്‍ഷത്തേക്കാണു കരാര്‍.

Related Articles

Back to top button