Uncategorized

വൈറലായി മഞ്ഞ നിറമുള്ള ആമ

“Manju”

സിന്ധുമോള്‍ ആര്‍

ഒഡീഷ: സാധാരണ ആമകളുടെ നിറം കറുപ്പാണ്. എന്നാല്‍ സ്വര്‍ണ നിറത്തിനോടടുത്ത് മഞ്ഞ നിറമുള്ള ആമയെ കഴിഞ്ഞ ദിവസമാണ് ഒഡീഷയിലെ ബാലാസോര്‍ ജില്ലയിലെ കുറച്ച്‌ ഗ്രാമീണര്‍ കണ്ടെത്തിയത്. വളരെ വിരളമായ കാഴ്ചയാണിതെന്ന് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോ​ഗസ്ഥര്‍ സാ​ക്ഷ്യപ്പെടുത്തുന്നു.

‘ആമയുടെ തോടുള്‍പ്പെടെ ശരീരം മുഴുവന്‍ മഞ്ഞനിറമാണ്. ഇത്തരമൊന്നിനെ ഇതിന് മുമ്പ് ഞാന്‍ കണ്ടിട്ടേയില്ല.’ വനംവകുപ്പ് വാര്‍ഡനായ ഭാനുമിത്ര ആചാര്യ പറഞ്ഞു. ബാലസോര്‍ ജില്ലയിലെ സുജാന്‍പൂര്‍​ ​ഗ്രാമത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ​ഗ്രാമവാസികള്‍ ഈ ആമയെ രക്ഷപ്പെടുത്തിയത്. അപ്പോള്‍ തന്നെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരമറിയിക്കുകയും ആമയെ അവര്‍ക്ക് കൈമാറുകയും ചെയ്തു.

‘മിക്കവാറും ആല്‍ബിനോ എന്ന പ്രതിഭാസമായിരിക്കും ഇത്. ഒരു മനുഷ്യന്റെയോ മൃ​ഗത്തിന്റെയോ ത്വക്കിലോ മുടിയിലോ വര്‍ണകത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന നിറവ്യത്യാസമാണ് ആല്‍ബിനോ. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിന്ധിലെ നാട്ടുകാര്‍ ഇത്തരം ഒരു വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്.’ ഐഎഫ്‌എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദ ആമയുടെ ചിത്രത്തിനൊപ്പം ട്വിറ്ററില്‍ കുറിച്ചു. ആമ വെള്ളത്തില്‍ നീന്തുന്ന വീഡിയോയും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആമയുടെ കണ്ണുകള്‍ക്ക് പിങ്ക് നിറമാണെന്നും ഈ നിറവ്യത്യാസം ആല്‍ബിനിസത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Check Also
Close
Back to top button