KeralaLatestThiruvananthapuram

പോത്തൻകോട് മൊബൈൽ ഷോപ്പ് ഉടമയ്ക്ക് കോവിഡെന്ന് സൂചന ആറ്റിങ്ങൽ മാക്സ് കോപ്ലക്സ് അടച്ചു.

“Manju”

ആറ്റിങ്ങൽ: കൊവിഡ് 19 പോസിറ്റിവ് സൂചനയെ തുടർന്ന് ആറ്റിങ്ങൽ മാക്സ് കോപ്ലക്സ് നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചു.

പോത്തൻകോട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചെയർമാൻ എം. പ്രദീപിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കോപ്ലക്സ്‌ മന്ദിരം അടച്ചിട്ടത്.പോത്തൻകോട് പ്രവർത്തിക്കുന്ന ഒരു മൊബൈൽ ഷോപ്പ് ഉടമക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന സൂചനയാണ് ലഭിച്ചത്.

കൂടാതെ ഈ വ്യക്തി കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടു കൂടി മാക്സ് കോംപ്ലക്സിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഹോഴ്സെയിൽ മൊബൈൽ ഷോപ്പിൽ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്നു. ഈ വിവരം നഗരസഭാ ചെയർമാൻ എം.പ്രദീപിന് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ചെയർമാന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം നേരിട്ടെത്തി വിഷയം സ്ഥിതീകരിച്ചു.

കോംപ്ലക്സിലെ എല്ലാ ഷോപ്പുകളും അടച്ചിടാൻ നഗരസഭ നിർദേശിക്കുകയും തുടർന്ന് കെട്ടിടവും പരിസരവും അണുവിമുക്‌തമാക്കുകയും ചെയ്തു. പോത്തൻകോട് സ്വദേശി സാധനങ്ങൾ വാങ്ങാൻ എത്തിയ ഹോൾസെയിൽ മൊബൈൽ ഷോപ്പ് 14 ദിവസത്തേക്ക് പൂർണമായും അടച്ചിടുകയും ജീവനക്കാരെ ഹോം ക്വാറന്റൈനിൽ പോകാനും നിർദ്ദേശിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ സിദീഖ്, എ. അഭിനന്ദ് ശുചീകരണ വിഭാഗം ജീവനക്കാരായ അജി, ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കെട്ടിടവും പരിസരവും അണുവിമുക്തമാക്കിയത്

Related Articles

Check Also
Close
Back to top button