IndiaInternationalKeralaLatest

ബഹ്റൈനില്‍ സന്ദര്‍ശക വിസ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി

“Manju”

ശ്രീജ.എസ്

ബഹ്റൈനില്‍ സന്ദര്‍ശക വിസ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി. ജൂലൈ 21 മുതല്‍ ഒക്​ടോബര്‍ 21 വരെയാണ്​ ഇതിന്​ പ്രാബല്യം. ഒക്​ടോബര്‍ 21ന്​ ശേഷവും ബഹ്​റൈനില്‍ തങ്ങാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്ക്​ ഇ-വിസ പോര്‍ട്ടല്‍ വഴി വിസ പുതുക്കുന്നതിന്​ അപേക്ഷിക്കാം. കോവിഡ്​ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്​ നടപടി. എല്ലാ സന്ദര്‍ശക വിസകളും അപേക്ഷ കൂടാതെ തന്നെ പുതുക്കപ്പെടുന്നതാണ്​.

രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായി നിലവിലുള്ള തൊഴില്‍ വിസകള്‍ക്കെല്ലാം ഈ വര്‍ഷാവസാനം വരെ കാലാവധി നീട്ടി നല്‍കിയതായി നേരത്തെ തൊഴില്‍മന്ത്രാലയമായ എല്‍.എം.ആര്‍.എ യും അറിയിച്ചിരുന്നു.

Related Articles

Back to top button