KeralaLatestThiruvananthapuram

സ്വ‍ര്‍ണ്ണക്കടത്ത് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം വിമാനത്താവള സ്വ‍ര്‍ണ്ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാം ആണ് അറസ്റ്റിലായത്. കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണത്തിനായി പണം മുടക്കിയ കേസിലാണ് ഇയാളുടെ അറസ്റ്റ്. ഇന്ന് രാവിലെയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ അപേക്ഷ ഇന്ന് എന്‍ഐഎ കോടതി പരിഗണിക്കും. ഈ മാസം 24 വരെ എന്‍ഐഎയുടെ കസ്റ്റഡിയിലാണ് ഇരുവരും. മറ്റു രണ്ടു പ്രതികളായ കൂട്ടിലങ്ങാടി സ്വദേശി അബ്ദുള്‍ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന കസ്റ്റംസിന്റെ അപേക്ഷ, സാമ്പത്തിക കുറ്റകൃത്യ കോടതി ഇന്ന് പരിഗണിക്കും.

Related Articles

Back to top button