IndiaLatest

ടാങ്ക് വേധ മിസൈല്‍ ധ്രുവസ്ത്ര ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: ഹെലികോപ്റ്ററില്‍ നിന്ന് തൊടുക്കാവുന്ന നാഗ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ടാങ്ക് വേധ മിസൈലായ നാഗിന് ധ്രുവസ്ത്ര എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

ഈ മാസം 15, 16 തീയതികളിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലുളള മിസൈല്‍ പരീക്ഷണത്തിന് പ്രാധാന്യം ഏറെയാണ്. ഒഡീഷ ബാലസോറിലെ പരീക്ഷണ കേന്ദ്രമായ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. ഹെലികോപ്റ്ററിന്റെ സഹായമില്ലാതെയാണ് പരീക്ഷണം നടത്തിയത്.

മൂന്നാം തലമുറയില്‍പ്പെട്ട മിസൈലാണ് ധ്രുവസ്ത്ര. കാലാവസ്ഥ വ്യതിയാനം ഒന്നും ബാധിക്കാതെ തന്നെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിവുളളതാണ് ഈ മിസൈല്‍. ധ്രുവസ്ത്രയെ ഇന്ത്യന്‍ സേനയുടെ ഭാഗമാക്കുന്നതിനുളള നടപടികള്‍ നടന്നുവരികയാണ്. അത്യാധുനിക ലഘു ഹെലികോപ്റ്ററില്‍ നിന്ന് തൊടുക്കാന്‍ കഴിയുന്നവിധമാണ് ഇത് വികസിപ്പിച്ചത്.

Related Articles

Back to top button