ErnakulamKeralaLatest

ആലുവയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു

“Manju”

ശ്രീജ.എസ്

ആലുവ: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. കര്‍ഫ്യൂ ഉള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവും. കടകള്‍ പത്തു മണി മുതല്‍ രണ്ടു മണി വരെ മാത്രമേ അനുവദിക്കൂ.

ഇന്ന് അര്‍ധ രാത്രി മുതല്‍ കര്‍ഫ്യു നിലവില്‍ വരും.പൊലീസിനെ അറിയിക്കാതെ, കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകള്‍ നടത്തരുത്. രണ്ട് മണിക്ക് ശേഷം മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ എല്ലാം അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങരുത്.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 80 ല്‍ 75 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം. അതില്‍ 8 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നതും ജില്ലയില്‍ തുടരുന്ന ഗുരുതരമായ സ്ഥിതി വെളിവാക്കുന്നു. കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളും പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷനിലെ ഫോര്‍ട്ട്കൊച്ചി, കല്‍വത്തി, ഈരവേലി, മട്ടാഞ്ചേരി ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി.

Related Articles

Back to top button