IndiaLatest

വൃക്ഷാരോപൺ അഭിയാന് കേന്ദ്ര ആഭ്യന്തരമന്ത്രി നാളെ തുടക്കമിടും

“Manju”
ബിന്ദുലാൽ തൃശ്ശൂർ

ന്യൂഡൽഹി, ജൂലൈ 22, 2020 വൃക്ഷാരോപൺ അഭിയാന് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ നാളെ തുടക്കമിടും. കേന്ദ്ര കൽക്കരി-ഖനന-പാർലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയും ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ സംബന്ധിക്കും.

രാജ്യത്തെ ആറ് എക്കോ പാർക്കുകൾ/ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും കേന്ദ്ര ആഭ്യന്തര മന്ത്രി ഇതിന്റെ ഭാഗമായി നിർവഹിക്കും. കൽക്കരി/ലിഗ്നൈറ്റ് ശേഖരം ഉള്ള പത്ത് സംസ്ഥാനങ്ങളിലെ 38 ജില്ലകളിലായുള്ള 130 സ്ഥലങ്ങളിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

കൽക്കരി/ലിഗ്നൈറ്റ് പൊതുമേഖലാസ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് കൽക്കരി മന്ത്രാലയം ആണ് വൃക്ഷാരോപൺ അഭിയാൻ നാളെ സംഘടിപ്പിക്കുന്നത്. ഖനികൾ, കോളനികൾ, കാര്യാലയങ്ങൾ, കൽക്കരി/ലിഗ്നൈറ്റ് പൊതുമേഖലാസ്ഥാപനങ്ങളുടെ കീഴിലുള്ള മറ്റു പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വലിയതോതിലുള്ള വൃക്ഷത്തൈ നടീൽ ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കും. പൊതു സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വനവത്‌ക്കരണത്തിന്റെ ഭാഗമായി നിർദിഷ്ട പദ്ധതി സ്ഥലങ്ങൾക്ക് സമീപത്തുള്ള മേഖലകളിലും മരത്തൈകൾ വിതരണം ചെയ്യും.

ഇത്തരം എക്കോ പാർക്കുകൾ/വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ അവയ്ക്ക് ചുറ്റും അധിവസിക്കുന്ന ആളുകൾക്ക് സാഹസിക വിനോദങ്ങൾ, ജല കായികമത്സരങ്ങൾ, പക്ഷിനിരീക്ഷണം തുടങ്ങിയവയ്ക്ക് അവസരമൊരുക്കും. ഇവ കാലക്രമത്തിൽ വിനോദസഞ്ചാര സർക്യൂട്ടിന്റെ ഭാഗമായി മാറുകയും ചെയ്യും.

പ്രാദേശിക മേഖലയിൽ അധിവസിക്കുന്ന ജനങ്ങൾക്ക് വരുമാനം സൃഷ്ടിക്കുന്നതുംതിലൂടെ സ്വയംപര്യാപ്തത ഉറപ്പാക്കുന്ന, തൊഴിലുകൾക്ക് ആവശ്യമായ കഴിവുകൾ രൂപപ്പെടുത്താൻ അവരെ സഹായിക്കുന്നതും ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്നത്.

 

Related Articles

Back to top button