InternationalLatest

ചൈനീസ്‌ നയതന്ത്ര കാര്യാലയങ്ങൾ അടച്ചുപൂട്ടാൻ ആലോചിക്കുന്നതായി അമേരിക്ക

“Manju”

രജിലേഷ് കേരിമഠത്തില്‍

ചൈനയുമായുള്ള നയതന്ത്രബന്ധം പൂർണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ്‌ ഭരണകൂടം ചൈനീസ്‌ നയതന്ത്ര കാര്യാലയങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചു. ”കൂടുതൽ എംബസികൾ പൂട്ടുന്നത്‌ അസാധ്യമായ കാര്യമല്ല. ഞങ്ങൾ പൂട്ടിയ എംബസിയിൽ വലിയ തോതിൽ തീ പടർന്നതായി കാണുന്നു. അവർ രേഖകൾക്ക്‌ തീയിടുന്നതായാണ്‌ മനസ്സിലായത്‌. ഇതൊക്കെ എന്താണെന്ന്‌ ഞങ്ങൾ അദ്‌ഭുതപ്പെടുന്നു”- വൈറ്റ്‌ഹൗസിലെ പ്രതിദിന വാർത്താസമ്മേളനത്തിൽ ട്രംപ്‌ പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎസ്‌ സ്റ്റേറ്റ്‌ ഡിപാർട്ട്‌മെന്റ്‌ ഹൂസ്റ്റണിലെയും ടെക്‌സാസിലെയും നയതന്ത്രകാര്യാലയങ്ങൾ 72 മണിക്കൂറിനുള്ളിൽ പൂട്ടണമെന്ന്‌ ഉത്തരവിട്ടിരുന്നു. ചൈനീസ്‌ നയതന്ത്രകാര്യാലയങ്ങൾ ചാരവൃത്തിയിൽ ഏർപ്പെടുന്നുവെന്നാരോപിച്ചാണ്‌ നടപടി.

”ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി എങ്ങനെയാണ്‌ പെരുമാറുക എന്ന കാര്യത്തെ കുറിച്ച്‌ അമേരിക്ക‌ക്ക്‌ നല്ല ധാരണയുണ്ട്‌. അമേരിക്കൻ ജനതയുടെ തൊഴിലും രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും സമ്പദ്‌ഘടനയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്‌ നടപടിയെന്നും”- പോംപിയോ കൂട്ടിച്ചേർത്തു.

”ചൈന അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ബൈദ്ധികസ്വത്ത്‌ മോഷ്ടിക്കുകയാണ്‌. അതുവഴി ആയിരക്കണക്കിനു തൊഴിലവസരങ്ങൾ യൂറോപ്പിനും അമേരിക്കയ്‌ക്കും നഷ്ടമാവുന്നു. ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണ്‌ ഈ മോഷണത്തിനു പിന്നിൽ”- യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപിയോ ആരോപിക്കുകയും ചെയ്തു.

Related Articles

Back to top button