KeralaKozhikodeLatest

മകന്‍റെ ബൈക്കില്‍ നിന്നും അമ്മ മരിച്ചു

“Manju”

രജിലേഷ് കേരിമഠത്തില്‍

പരപ്പനങ്ങാടി: മകന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് സാരമായ പരിക്കേറ്റ വീട്ടമ്മ മരിച്ചു. പരിയാപുരത്തെ പണ്ടാരക്കളത്തിൽ ദാസൻ്റെ ഭാര്യ കൗസല്യ(52) ആണ് മരിച്ചത്.

ചിറമംഗലം കുരിക്കൾ റോഡ് പരിസരത്ത് ബുധനാഴ്ച വൈകീട്ടാണ് അപകടം. പൂച്ച കുറുകെ ചാടി ചക്രത്തിനിടയിൽപെട്ട് മറിയുകയായിരുന്നു. കൗസല്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വ്യാഴാഴ്ച സംസ്ക്കരിക്കും മക്കൾ: ലാലു, രാജേഷ്, ലിജിത മരുമക്കൾ: പ്രകാശൻ താനൂർ, അരുൺ കുമാർ.

Related Articles

Back to top button