InternationalLatest

ആമസോണ്‍ സ്ഥാപകന്റെ സമ്പാദ്യം ഒറ്റദിവസം കൊണ്ട് 13 ബില്യന്‍ ഡോളര്‍

“Manju”

ശ്രീജ.എസ്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ഓഹരിവില കുതിച്ചുയര്‍ന്നപ്പോള്‍ അതിന്റെ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തിയില്‍ ഒറ്റദിവസം കൊണ്ട് 1,300 കോടി ഡോളറിന്റെ വര്‍ദ്ധന. അതായത്, ഏതാണ്ട് 97,500 കോടി രൂപയാണ് ഒറ്റദിവസം കൊണ്ട് കൂടിയത്. എട്ട്‌ വര്‍ഷത്തിനിടെ ഒരാളുടെ വ്യക്തിഗത സമ്പത്തിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണിത്‌.

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ജെഫിന്റെ സമ്പാദ്യം 2020-ല്‍ ഇതുവരെ 7,400 കോടി ഡോളറാണ് വര്‍ദ്ധിച്ചത്. അതായത്, ഏഴുമാസം കൊണ്ട് 5.55 ലക്ഷം കോടി രൂപയുടെ വര്‍ദ്ധന. ഏതാണ്ട് 19,000 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി മൂല്യം. അതായത്, 14.25 ലക്ഷം കോടി രൂപ.

കൊറോണ വ്യാപനം തടയാന്‍ ലോകം മുഴുവന്‍ അടച്ചിട്ടതോടെ ഓണ്‍ലൈന്‍ വഴിയുള്ള ഷോപ്പിങ് കൂടി. ഇതാണ് ആമസോണിന് നേട്ടമായത്.

Related Articles

Check Also
Close
Back to top button