IndiaLatest

രോഗിക്ക് അടിയന്തര ശസ്ത്രക്രിയക്കായി ഡോക്ടര്‍ രക്തം നല്‍കി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി ‍: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് ശസ്ത്രക്രിയക്കായി രക്തം ദാനം ചെയ്തു ജൂനിയര്‍ ഡോക്ടര്‍. ഡല്‍ഹി എയിംസിലെ ജൂനിയര്‍ ഡോക്ടറായ മുഹമ്മദ് ഫവാസ്(24) ആണ് അടിയന്തരഘട്ടത്തില്‍ രക്തം ദാനം ചെയ്യാന്‍ സന്നദ്ധനായത്.

കാലിനുണ്ടായ അണുബാധമൂലം ചൊവ്വാഴ്ച ഭാര്യക്കൊപ്പം ശസ്ത്രക്രിയാ വകുപ്പിലെ ഡോക്ടറെ കാണാന്‍ ആശുപത്രിയിലെത്തിയതായിരുന്നു രോഗി. എന്നാല്‍ കാലിനേറ്റ ആഴത്തിലുള്ള പരുക്ക് അണുബാധക്ക് കാരണമാകുകയും അടിയന്തരശസ്ത്രക്രിയക്ക് വി‌ധേയനാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭാര്യക്ക് രക്തം ദാനം ചെയ്യാന്‍ കഴിയാത്തതിനാലും ബന്ധുക്കള്‍ക്ക് രക്തയൂനിറ്റുകളുമായി വിശ്വസിച്ച്‌ ബന്ധപ്പെടാന്‍ കഴിയാത്തതിനാലും രക്തം ദാനം ചെയ്യാന്‍ ജൂനിയര്‍ ഡോക്ടറായ മുഹമ്മദ് ഫവാസ് തയ്യാറാകുകയായിരുന്നു.

കൊവിഡ് ബാധ മൂലം രക്തത്തിന് ക്ഷാമമുണ്ട്. രോഗിക്ക് അടിന്തരമായി രക്തം ആവശ്യമാണ്. എത്രയും പെട്ടെന്ന് രക്തം സംഘടിപ്പിക്കുക എന്നുള്ളത് ബന്ധുക്കള്‍ക്ക് അസാധ്യമായ കാര്യമാണ്. അതുകൊണ്ട് ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഞാനെന്റെ കടമ നിര്‍വഹിച്ചുവെന്ന് ഡോക്ടര്‍ മുഹമ്മദ് ഫവാസ് പറഞ്ഞു. പിന്നീട് ഡോക്ടര്‍ ഫവാസ് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘം രോഗിക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

Related Articles

Back to top button