IndiaLatest

ചെന്നൈ രാജ്ഭവനില്‍ 84 ജീവനക്കാര്‍ക്ക് കൊവിഡ്

“Manju”

ശ്രീജ.എസ്

ചെന്നൈ ‍: തമിഴ്‌നാട് രാജ്ഭവനില്‍ സുരക്ഷാ, അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കടക്കം 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈ രാജ്ഭവന്‍ ഹോട്ട്‌സ്‌പോട്ട് മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ ജോലിചെയ്യുന്ന ചിലരില്‍ രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 84 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവര്‍ എല്ലാം രാജ്ഭവന് പുറത്തുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുന്നവരാണ്. ഇവരാരും തന്നെ ഗവര്‍ണറായോ സീനിയര്‍ ഉദ്യോഗസ്തര്‍മാരായോ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല.

രാജ്ഭവനിലെ ജീവനക്കാരില്‍ 147 പേര്‍ക്കാണ് പരിശോധന നടത്തിയത്. ഇതില്‍ 84 എണ്ണം പോസിറ്റീവായി. ഇവരെയെല്ലാം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. കൊവിഡ് റിപ്പോര്‍ട്ട് ചെയതതിന്റെ അടിസ്ഥാനത്തില്‍ രാജ്ഭവന്‍ അണുവിമുക്തമാക്കാന്‍ നിര്‍ദേശം നല്‍കി.

Related Articles

Back to top button