IndiaKeralaLatestThiruvananthapuram

ലോണെടുക്കാനെത്തിയ ചായക്കടക്കാരന് 50 കോടിയുടെ വായ്‌പാ കുടിശികയെന്ന് ബാങ്ക്

“Manju”

സിന്ധുമോള്‍ ആര്‍

കുരുക്ഷേത്ര: കൊറോണവൈറസ് വ്യാപനം സാമ്പത്തികമേഖലയെ രൂക്ഷമായി ബാധിച്ചതിനാല്‍ ചെറുകിട വ്യവസായങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. വായ്പയെടുത്തും മറ്റുമാണ് സാധാരണക്കാര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്നത്. അതിനിടെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ വായ്പക്ക് അപേക്ഷിച്ച ചായക്കച്ചവടക്കാരന്‍ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല. ലോക്ഡൗണ്‍ മാറിയിട്ടും സാമ്പത്തിക മാന്ദ്യത്താല്‍ പ്രയാസപ്പെട്ട രാജ്കുമാര്‍ പുതിയ ഒരു സംരംഭം തുടങ്ങാനായി ഒരു ബാങ്ക് ലോണെടുക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ ലോണിനുള‌ള മതിയായ രേഖകളുമായി വന്ന രാജ്കുമാറിന്റെ അപേക്ഷ തള‌ളിയ ബാങ്ക് അതിനുപറഞ്ഞ കാരണം കേട്ട് അയാള്‍ ഞെട്ടിപ്പോയി. 50 കോടിയുടെ ലോണ്‍ തിരിച്ചടക്കാനുണ്ടായിരുന്നു എന്നായിരുന്നു അത്. താന്‍ ഒരിക്കലും അത്തരത്തില്‍ ലോണ്‍ എടുത്തിട്ടില്ലെന്ന് രാജ്കുമാര്‍ ഉറപ്പിച്ച്‌ പറയുന്നു ബാങ്കോ, രാജ്‌കുമാറോ ഇക്കാര്യത്തില്‍ കള‌ളം പറയുകയാണെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്തായാലും സംഭവത്തില്‍ കൃത്യമായ അന്വേഷണത്തിലൂടെ സത്യം പുറത്തെത്തേണ്ടതുണ്ട്.

Related Articles

Back to top button