IndiaKeralaLatest

എന്‍.ഐ.ടി. പ്രവേശന മാനദണ്ഡങ്ങളില്‍ ഇളവ്‌

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ എന്‍ഐടികളില്‍ പ്രവേശന മാനദണ്ഡങ്ങള്‍ മാറ്റം വിരുത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ മാനദണ്ഡപ്രകാരം എന്‍ഐടികളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാ പരീക്ഷയായ 12-ാം ക്ലാസില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന ഉണ്ടാവില്ല. ജെഇഇ മെയിന്‍ 2020 യോഗ്യതയുള്ളവര്‍ 12- ാം ക്ലാസ് ജയിച്ചാല്‍ മാത്രം മതി. മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള കേന്ദ്ര സീറ്റ് നിര്‍ണയ സമിതിയാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്.

ഇതുവരെ 12-ാം ക്ലാസ്സില്‍ 75ശതമാനം മാര്‍ക്കോ ജെഇഇ മെയിന്‍ പരീക്ഷ യോഗ്യതാ ലിസ്റ്റില്‍ ആദ്യത്തെ 20 ശതമാനത്തില്‍ ഉള്‍പ്പെടുകയോ വേണമെന്നായിരുന്നു നിബന്ധന.

Related Articles

Back to top button