KeralaKozhikodeLatest

വടകര താലൂക്കിലെ തിരുവള്ളൂർ പഞ്ചായത്തിൽ ആന്റിജൻ ടെസ്റ്റിൽ 10 പേർക്കുകൂടി പോസിറ്റീവ്

“Manju”

വി.എം.സുരേഷ്കുമാർ

വടകര : തിരുവള്ളൂർ പഞ്ചായത്തിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വ്യാഴാഴ്ച നടത്തിയ ആന്റിജൻ ടെസ്റ്റിൽ 10 പേർക്കുകൂടി പോസിറ്റീവ്. ഇതോടെ രണ്ടുദിവസംകൊണ്ട് ഇവിടെ 14 രോഗികളായി. എല്ലാം സമ്പർക്കത്തിലൂടെയുള്ളതാണ്. ഉറവിടം വ്യക്തമല്ല.ആദ്യം പോസിറ്റീവായ നാലുപേരിൽ ഒരാൾ വടകര ബീവറേജ്‌ ഔട്ട് ലെറ്റിലെ ജീവനക്കാരനാണ്.

ഇതേത്തുടർന്ന് ഔട്ട്‌ലെറ്റിലെ ഒമ്പത് ജീവനക്കാരും നാല് സെക്യൂരിറ്റിക്കാരും ക്വാറന്റീനിൽ പോയി. തിരുവള്ളൂർ പഞ്ചായത്തിലെ അഞ്ച്, ആറ്‌, 10, 12 വാർഡുകളിലുള്ളവരാണ് ഈ നാലുപേർ. ഈ വാർഡുകൾ ബുധനാഴ്ചതന്നെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തിരുവള്ളൂർ ടൗൺ ഇതിലുൾപ്പെടും. നാലുപേരുടെ ബന്ധുക്കൾ ഉൾപ്പെടെ 40 പേർക്കാണ് വ്യാഴാഴ്ച തിരുവള്ളൂർ സി.എച്ച്.സി.യിൽ റാപിഡ് ടെസ്റ്റ് നടത്തിയത്. ഇതിലാണ് ബന്ധുക്കളായ 10 പേർക്ക് പോസിറ്റീവായത്. ഇതിൽ 11-ാം വാർഡിലെ ഒരാളുമുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിവരുന്നതായും അടുത്തദിവസംതന്നെ ഇവർക്ക് പരിശോധന നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ. മോഹനൻ അറിയിച്ചു.

 

Related Articles

Back to top button