KeralaLatestThrissur

തൃശ്ശൂര്‍ ജില്ലയിൽ ഇന്നലെ 33 പേർക്ക് കൂടി കോവിഡ്

“Manju”

ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 24) 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേർ രോഗമുക്തരായി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1057 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 618 ആണ്.

ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നുള്ള ഫയര്‍‌സ്റ്റേഷൻ ജീവനക്കാരായ 4 പേർക്ക് രോഗം സ്ഥിരീകരിച്ചു. (49, പുരുഷൻ), (28, പുരുഷൻ), (25, പുരുഷൻ), (28, പുരുഷൻ) എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ പെട്ട ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷൻ), കെഎസ്ഇ ക്ലസ്റ്ററിൽ നിന്നുള്ള പുല്ലൂർ സ്വദേശി (42, പുരുഷൻ) എന്നിവർക്കും സമ്പർക്ക രോഗബാധയുണ്ടായി.

പട്ടാമ്പി ക്ലസ്റ്ററിൽ നിന്നുളള 8 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. നെടുംപുര സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേർ (12 വയസ്സുള്ള ആൺകുട്ടി), (58, സ്ത്രീ), മാരാത്ത്കുന്ന് സ്വദേശി (50, പുരുഷൻ), കടവല്ലൂർ സ്വദേശി (3 വയസ്സുള്ള പെൺകുട്ടി), കടവല്ലൂർ സ്വദേശി(26, സ്ത്രീ), കടവല്ലൂർ സ്വദേശി (3, പെൺകുഞ്ഞ്), കടവല്ലൂർ(27, സ്ത്രീ), കടവല്ലൂർ (48, സ്ത്രീ) എന്നിവരാണ് ഈ സമ്പർക്കപ്പട്ടികയിലുളളത്.

രോഗഉറവിടമറിയാത്ത 9 പേർ പോസിറ്റീവായി. പൈനൂർ സ്വദേശി (42, പുരുഷൻ), താന്ന്യം സ്വദേശി (52, സ്ത്രീ), അവിണിശ്ശേരി സ്വദേശി (28, പുരുഷൻ), ചാലക്കുടി സ്വദേശി (30, പുരുഷൻ), ചാലക്കുടി സ്വദേശി(52, പുരുഷൻ), ചാലക്കുടി സ്വദേശി(45, സ്ത്രീ), പുത്തൻചിറ സ്വദേശി (40, പുരുഷൻ), വെള്ളിക്കുളങ്ങര സ്വദേശി (53, പുരുഷൻ), കൂടപ്പുഴ സ്വദേശി (49, പുരുഷൻ).

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വട്ടേക്കാട് സ്വദേശി (47, സ്ത്രീ), നടത്തറ സ്വദേശി (32 വയസ്സ്, പുരുഷൻ),
മഹാരാഷ്ട്രയിൽ നിന്ന് വന്ന കടപ്പുറം സ്വദേശി (27, സ്ത്രീ), മസ്‌ക്കറ്റിൽ നിന്ന് വന്ന തണ്ടില്ലം സ്വദേശി (23, പുരുഷൻ), ദുബായിൽ നിന്ന് വന്ന തൃപ്രയാർ സ്വദേശി (26, സ്ത്രീ), വിദേശത്ത് നിന്നും വന്ന കൊടുങ്ങല്ലൂർ സ്വദേശി (23, പുരുഷൻ), കർണാടകയിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (24, പുരുഷൻ), ദുബായിൽ നിന്ന് വന്ന ആനായിക്കൽ സ്വദേശി (31, പുരുഷൻ), സൗദിയിൽ നിന്ന് വന്ന വാഴക്കോട് സ്വദേശി (45, പുരുഷൻ), ഖത്തറിൽ നിന്ന് വന്ന രാമവർമ്മപുരം സ്വദേശി (38, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച 415 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 20 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13284 പേരിൽ 12815 പേർ വീടുകളിലും 469 പേർ ആശുപത്രികളിലുമാണ്.

Related Articles

Back to top button