IndiaLatest

ഉന്നത് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് ഡൽഹി ഐ.ഐ.ടിയും ട്രൈഫെഡും കരാറിൽ ഒപ്പിട്ടു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ഉന്നത് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് ഡൽഹി ഐ.ഐ.ടിയും കേന്ദ്ര ഗിരിവർഗ മന്ത്രാലയത്തിനു കീഴിലുള്ള ട്രൈഫെഡും കരാറിൽ ഒപ്പുവെച്ചു. ട്രൈഫെഡ്, ഉന്നത് ഭാരത് അഭിയാന്റെ ദേശീയ ഏകോപന സ്ഥാപനമായ ഐ.ഐ.റ്റി ഡൽഹി, വിജ്ഞാന ഭാരതി എന്നീ മൂന്ന് സ്ഥാപനങ്ങൾ ആണ് ഇന്നലെ ഐഐടി ഡൽഹിയിൽ നടന്ന ചടങ്ങിൽ കരാറിൽ ഒപ്പുവച്ചത്.

ഇത് പ്രകാരം ട്രൈഫെഡിന്റെ വൻ ധൻ പദ്ധതിയുടെ ഭാഗമായ ഗിരിവർഗ്ഗ സംരംഭകർക്ക്, ഉന്നത് ഭാരത് അഭിയാന്റെ കീഴിലുള്ള 2600 ലധികം അക്കാദമിക, ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സേവനം ലഭ്യമാകും. ചെറുകിട വനവിഭവങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംരംഭകർക്ക് പുതിയ സംസ്കരണ വിദ്യകൾ, നൂതന ഉത്പന്ന ആശയങ്ങൾ, ഡിജിറ്റൽ വിദ്യയുടെ സാധ്യതകൾ, മറ്റു മാർഗനിർദ്ദേശങ്ങൾ എന്നിവ ലഭ്യമാക്കും.

ഗിരിവർഗ്ഗ ജനതയുടെ സുസ്ഥിര ജീവനോപാധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദഗ്ധ സേവനം ലഭിക്കുന്നതിന് ഈ കരാർ സഹായിക്കും. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലയുടെ വികസനത്തെപ്പറ്റി ബോധവൽക്കരണം നടത്തുന്ന, ‘വിജ്ഞാന ഭാരതി ‘ ശാസ്ത്ര പ്രസ്ഥാനത്തിന്റെ വൈദഗ്ധ്യവും അനുഭവജ്ഞാനവും ഐഐടി ഡൽഹി-ട്രൈഫെഡ് പങ്കാളിത്തത്തിന് ലഭിക്കും.

 

Related Articles

Back to top button