IndiaKeralaLatestThrissurUncategorized

പ്ലസ് വണ്‍ പ്രവേശനത്തിന് ആപ്പുമായി തൃശൂര്‍ ജില്ല

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തൃശ്ശൂര്‍ : പ്ലസ് വണ്‍ പ്രവേശനം ലളിതമാക്കാന്‍ സ്വയം വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനുമായി തൃശൂര്‍ ജില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി വീടുകളില്‍ ഇരുന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായകരമാകുന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. പ്രവേശന നടപടികള്‍ ആരംഭിക്കുന്ന ദിവസം മുതല്‍ ആപ്പിന്റെ സേവനം പ്‌ളേ സ്റ്റോറില്‍ ലഭ്യമാകും. ‘NSSHELPDESK’ എന്ന പേരിലാണ് പ്ലേസ്റ്റോറില്‍ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.
ലിങ്ക്:
https://play.google.com/store/apps/details?id=com.nsshelpdesk.android.system

വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ആപ്പിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച്‌, മറ്റ് ജില്ലകളിലും സമാനമായ ആപ്പ് ഉണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പ്ലസ് വണ്‍ പ്രവേശനം നടപടികള്‍ക്കായി ഇത്തരം ഒരു ആപ്പ് തയ്യാറാക്കുന്നത്. നാഷണല്‍ സര്‍വീസ് സ്‌കീം അസിസ്റ്റന്‍റ് ജില്ലാ കോഡിനേറ്റര്‍ റസ്സല്‍ ഗോപിനാഥന്‍ ആണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ സ്‌കൂള്‍ സെര്‍ച്ച്‌, കോഴ്സ് സെര്‍ച്ച്‌ ലോക്കല്‍ ബോഡി സെര്‍ച്ച്‌ എന്നിവ എളുപ്പത്തില്‍ സാധ്യമാകും. ജില്ലയിലെ 168 സ്‌കൂളുകളിലാണ് ഏകജാലകം. ഇതിന്റെ അടിസ്ഥാന വിവരങ്ങള്‍, കോഴ്‌സ് കോമ്പിനേഷനുകള്‍ എന്നിവ ഇതില്‍ നിന്നറിയാന്‍ സാധിക്കും. ഏതൊക്കെ സ്‌കൂളില്‍ ഏതൊക്കെ കോഴ്‌സുകള്‍ ലഭ്യമാണെന്ന വിവരങ്ങള്‍, സ്‌കൂളുകളുടെ വിവരങ്ങള്‍, സ്‌കൂള്‍ കോഡ് എന്നിവ ലഭിക്കാവുന്ന വിധത്തിലാണ് ആപ് തയ്യാറാക്കിയിരിക്കുന്നത്. ഓരോന്നിനും വെവ്വേറെ ലിങ്ക് കണക്റ്റ് ചെയ്യാവുന്ന തരത്തിലാണ് സജ്ജീകരണം. കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി വിഎച്ച്‌എസ്‌ഇ പ്രവേശന നടപടികള്‍ ലളിതമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു.

ഇത് പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കാം. മുന്‍വര്‍ഷങ്ങളിലെ പോലെ അപേക്ഷാഫീസ് അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല, പകരം പ്രവേശനം ലഭിച്ചാല്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ മാത്രം അപേക്ഷാ ഫീസ് അടച്ചാല്‍ മതിയാകും. അപേക്ഷയുടെ പ്രിന്‍റ് ഔട്ട് എടുത്ത് സ്‌കൂളുകളില്‍ സമര്‍പ്പിക്കുന്ന രീതിയും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി അക്ഷയ സെന്ററുകളുടെയോ കമ്പ്യൂട്ടര്‍ സെന്ററുകളുടെയോ സേവനവും ആവശ്യമില്ല. വിദ്യാര്‍ത്ഥി പഠിച്ച സ്‌കൂളില്‍ തന്നെ അദ്ധ്യാപകരുടെ കീഴില്‍ ഇതിനായി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ തൊട്ടടുത്തുള്ള എച്ച്‌ എസ്, എച്ച്‌ എസ് എസ് സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്ന് ഹയര്‍സെക്കന്‍ഡറി ജില്ലാ അക്കാദമിക് കോര്‍ഡിനേറ്റര്‍ വി എം കരീം പറഞ്ഞു.

Related Articles

Back to top button