KannurKeralaLatestMalappuramThiruvananthapuramThrissur

കോവിഡ് കാലത്തെ ‘നവാസ് മോഡൽ’

“Manju”

ഷൈലേഷ്കുമാർ.കൻമനം

മൂവാറ്റുപുഴ: കോവിഡ് കാലഘട്ടം പരസ്നേഹത്തിന്റേയും കൂടി കാലമാണ് എന്ന സന്ദേശം പകർന്നു നൽകുകയാണ് മുവാറ്റുപുഴ സ്വദേശി നവാസ് പായിപ്ര. ആംമ്പുലൻസ് ജീവനക്കാരനായ നവാസ് നഗരത്തിലെ ഓട്ടോറിക്ഷകളിൽ സൗജന്യമായി അണുനശീകരണം നടത്തിയാണ് തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്. കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിൽ സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷകളിൽ നിന്നു തന്നെയാണ് നവാസ് അണുനശീകരണ സേവനത്തിന് തുടക്കമിട്ടത്. ആയിരത്തി ഒന്ന് ഓട്ടോറിക്ഷകളിൽ സൗജന്യ മായി അണുനശീകരണം നടത്തുകയായിരുന്നു പദ്ധതിയെങ്കിലും സേവനപാത നീണ്ടു കഴിഞ്ഞപ്പോൾ പിന്നീടത് രണ്ടായിരത്തി അഞ്ഞൂറും പിന്നിട്ടു .നവാസ് ജില്ല സെക്രട്ടറി ആയിരിക്കുന്ന ‘എമർജൻസി ആംമ്പുലൻസ് റെസ്ക്യൂ ടീം’ എന്ന സംഘടനയാണ് ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അംഗങ്ങൾ സ്വന്തം വരുമാനത്തിൽ നിന്നാണ് പണം കണ്ടെത്തുന്നത്. പുറമെ നിന്നുള്ള സഹായങ്ങൾ സ്വീകരിക്കുക പതിവില്ല. കൂടാതെ എത്ര വികൃതമായ മൃതദേഹങ്ങളും നിയമപ്രകാരം സംസ്കാരം നടത്താനും നവാസ് മുന്നിട്ടിറങ്ങും. അനാഥ മൃത ശരീരങ്ങളെ പോലീസിന്റെ സഹായത്തോടെയാണ് ശ്മാനങ്ങളിൽ എത്തിച്ചാണ്  നവാസ് മറവു ചെയ്യാനുള്ള സംവിധാനമൊരുക്കുന്നത്. തന്റെ ഉപജീവനമാർഗ്ഗമായ ആംമ്പുലൻസിൽ നിന്നുള്ള മിച്ച വരുമാനമാണ് ഇദ്ദേഹം പൊതുജന സേവനത്തിനായി മാറ്റി വെക്കുന്നത്. കൊവിഡ് കാലഘട്ടത്തിൽ എങ്ങിനെ വരുമാനം ഉണ്ടാക്കാം എന്ന് തിയറി ക്ലാസുകളുടെ എണ്ണം കൂടുമ്പോൾ തന്റെ  വരുമാനം അന്യന് കൂടി എങ്ങനെ ഉപകാരപ്രദമാക്കാമെന്ന പുതിയ പാഠം നൽകുകയാണ് നവാസ് പായിപ്ര എന്ന യുവാവ്.

Related Articles

Back to top button