IndiaKeralaLatest

‘കോവിഡില്‍നിന്നു മുക്തി നേടുമെന്നു പ്രതിജ്ഞ ചെയ്യുക’; ജനങ്ങളോട് അഭ്യര്‍ത്ഥിച്ച്‌ മോദി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​ഡ​ല്‍​ഹി: വ​രു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ കോ​വി​ഡി​ല്‍ നി​ന്നു മു​ക്തി നേ​ടു​മെ​ന്നു പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ന്‍ കി ​ബാ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊവിഡ് ഭീതി മാറ്റമില്ലാതെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നാം എന്നും മോദി പറഞ്ഞു. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതുവരെ 13 ലക്ഷത്തിലധികം ആളുകളാണ് കൊറോണ ബാധിതരായിരിക്കുന്നത്.

‘ഒരു മഹാമാരിയുടെ നടുവില്‍ വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് ഇത്തവണ നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുന്നത്. ഈ മഹാവ്യാധിയില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള പ്രതിജ്ഞ എടുക്കാന്‍ രാജ്യത്തെ യുവജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്വാശ്രയ ഇന്ത്യക്കായി ദൃഢനിശ്ചയം എടുക്കുക. പുതിയ കാര്യങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും കടമകള്‍ ആത്മാര്‍ത്ഥമായി നിര്‍വഹിക്കാനുമുള്ള ദൃഢനിശ്ചയം എടുക്കുക.’ മോദി പറഞ്ഞു.

വ​ലി​യ ന​ഷ്ട​ങ്ങ​ളെ നേ​രി​ടേ​ണ്ടി വ​ന്നു​വെ​ങ്കി​ലും രാ​ജ്യം കോ​വി​ഡി​നെ​തി​രെ മി​ക​ച്ച പോ​രാ​ട്ട​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു. വി​ജ​യ​ക​ര​മാ​യ രോ​ഗ​മു​ക്തി നി​ര​ക്കു​ക​ളാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച്‌ ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധ​യി​ല്‍ നി​ന്നു​ള്ള രോ​ഗ​മു​ക്തി നി​ര​ക്ക് വ​ള​രെ മി​ക​ച്ച​താ​ണ്.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ന​മു​ക്ക് സാ​ധി​ച്ചു. എ​ന്നാ​ല്‍, കൊ​വി​ഡി​ന്റെ ഭീ​ഷ​ണി​യെ മ​റി​ക​ട​ക്കാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. ജാ​ഗ്ര​ത​യോ​ടെ ഇ​രി​ക്കേ​ണ്ടത് ​അ​ത്യാ​വ​ശ്യ​മാ​ണ്. തു​ട​ക്ക​ത്തി​ലേ​തുപോ​ലെ ത​ന്നെ അ​പ​ക​ട​കാ​രി​യാ​യി കൊ​റോ​ണ നി​ല​നി​ല്‍​ക്കു​ന്നു എ​ന്ന് നാം ​മ​ന​സി​ലാ​ക്ക​ണം. മാ​സ്ക് ധ​രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട് പ​റ​യു​ന്ന​വ​ര്‍ സ​ര്‍​വ​സ​മ​യ​വും മാ​സ്ക് ധ​രി​ച്ച്‌ നി​ല്‍​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ കു​റി​ച്ച്‌ ചി​ന്തി​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

Related Articles

Back to top button