IndiaLatest

സര്‍വകലാശാലകളിലെ അവസാനവര്‍ഷ പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

“Manju”

ശ്രീജ എസ്

രാജ്യത്തെ സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അവസാനവര്‍ഷ പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

കൊവിഡ് സാഹചര്യത്തില്‍ യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്നാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ ആവശ്യം. ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും രോഗബാധിതരായ വിദ്യാര്‍ത്ഥികള്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, രാജ്യത്തെ 818 സര്‍വകലാശാലകളില്‍ 613ഉം പരീക്ഷയ്ക്ക് സജ്ജമാണെന്നാണ് യുജിസി നിലപാട്.

കൊവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്താനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നു വിവിധ വിദ്യാര്‍ത്ഥി,അദ്ധ്യാപക സംഘടനകളും ആരോപിച്ചു. എന്നാല്‍, രാജ്യത്തെ 818 സര്‍വകലാശാലകളില്‍ 613ഉം പരീക്ഷയ്ക്ക് സജ്ജമാണെന്നാണ് യുജിസി നിലപാട്.

Related Articles

Back to top button