KeralaLatestThiruvananthapuram

വെമ്പായം പഞ്ചായത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

“Manju”

ജ്യോതിനാഥ് കെ പി

വെമ്പായം: വെമ്പായം പഞ്ചായത്ത് പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ജാഗ്രത നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്.

നെടുവേലി വാർഡ് കണ്ടോൺമെന്റ് സോണായും, തീപ്പുകൽ വാർഡ് ഹോട്ട്സ്പോട്ട് ആയും പ്രഖ്യാപിച്ചു. പന്തലക്കോട് കുറ്റിയാണി വാർഡുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു. വെമ്പായം പഞ്ചായത്ത് പ്രദേശങ്ങളിൽ 14 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിലേറെയും സമ്പർക്കം മൂലം ആണ് എന്നുള്ളതാണ് ആശങ്ക ആകുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ ഉണ്ടായത്.

Related Articles

Back to top button