IndiaLatest

കര്‍ണാടക വനം മന്ത്രിക്ക് കൊവിഡ്

“Manju”

ശ്രീജ.എസ്

ബെല്ലാരി : കര്‍ണാടക വനം മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ലെന്നും മന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചതായും അറിയിച്ചു.

വെള്ളിയാഴ്ചയാണ് മന്ത്രി റാന്‍ഡം പരിശോധനയുടെ ഭാഗമായി സാമ്പിള്‍ നല്‍കിയത്. തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെ പരിശോധനാഫലം പോസിറ്റീവാണെന്ന വിവരം ലഭിക്കുകയായിരുന്നു. ഹോസ്‌പെട്ട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ആനന്ദ് സിംഗ്. ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിയുടെ ഡ്രൈവര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൂടാതെ കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന വാര്‍ഡുകളിലും മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു.

മന്ത്രിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. നേരത്തേ ടൂറിസം മന്ത്രി സി ടി രവിക്കും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button