KeralaLatestThiruvananthapuram

വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെടും, വീട്ടിലെത്തിച്ച് പീഡിപ്പിക്കും; സുഹൃത്തുക്കള്‍ അറസ്റ്റില്‍.

“Manju”

റെജിപുരോഗതി

വാട്സാപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കുന്ന രണ്ടുപേരെ നേമം പോലീസ് അറസ്റ്റുചെയ്തു. പൂന്തുറ ജസീന മൻസിലിൽ മുഹമ്മദ് സുഹൈൽ ഖാൻ(19), ചെറുവയ്ക്കൽ ഉത്രാടം വീട്ടിൽ വിഷ്ണു(26) എന്നിവരാണ് അറസ്റ്റിലായത്.

വാട്സാപ്പ് വഴി പരിചയപ്പെടുന്ന പെൺകുട്ടികളെ ശ്രീകാര്യത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തിച്ചു പീഡനത്തിനിരയാക്കുകയും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുകയുമാണ് ഇവർ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

സുഹൈൽ ഖാന് എതിരേ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പോലീസ് സ്റ്റേഷനിൽ നിലവിൽ രണ്ട് പോക്സോ കേസുകളുണ്ട്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നേമം ഇൻസ്പെക്ടർ സുഭാഷ് കുമാർ, എസ്.ഐ.മാരായ ദീപു, സുരേഷ് കുമാർ, ജയകുമാർ, വിനീത, എ.എസ്.ഐ. ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button