India

അല്‍ ഖ്വയ്ദ ബന്ധം; പത്തിലധികം പേരെ തിരിച്ചറിഞ്ഞെന്ന് എന്‍ഐഎ

“Manju”

ശ്രീജ.എസ്

ഇന്ത്യയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അല്‍ ഖ്വയ്ദ സംഘടനയിലെ പത്തിലധികം പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി. കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണ് ഈ സംഘത്തിലെ പ്രധാനികളില്‍ ഒരാളെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. പ്രതികളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

കേരളത്തില്‍നിന്നും ബംഗാളില്‍നിന്നുമായി 9 പേരെയാണ് എന്‍ഐഎ ഇന്നലെ പിടികൂടിയത്.
രാജ്യവ്യാപകമായി സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഇതിനായി പണം കണ്ടെത്താനും കൂടുതല്‍ പേരെ അല്‍ ഖ്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button