IndiaKeralaLatest

വന്ദേഭാരത് ദൗത്യം അഞ്ചാംഘട്ട വിമാനസര്‍വീസുകളുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

ദുബായ് : വന്ദേഭാരത് ദൗത്യം അഞ്ചാംഘട്ട വിമാനസര്‍വീസുകളുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് വില്‍പ്പന ആരംഭിച്ചത്. ഓഗസ്റ്റ് ഒന്നുമുതല്‍ 15 വരെയാണ് അഞ്ചാംഘട്ട സര്‍വീസുകള്‍. ഇന്ത്യന്‍ കോണ്‍സുലേറ്റ്, എംബസി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ടിക്കറ്റ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യ എക്സ്‌പ്രസ് അധികൃതര്‍ അറിയിച്ചു.

അംഗീകൃത ട്രാവല്‍ ഏജന്‍സി മുഖേനയോ, എയര്‍ഇന്ത്യ എക്സ്‌പ്രസ് വെബ്‌സൈറ്റിലൂടെയോ ടിക്കറ്റുകള്‍ വാങ്ങാം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പാസ്പോര്‍ട് വിവരങ്ങളും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിവരങ്ങളും നല്‍കണം.

Related Articles

Back to top button