InternationalLatest

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഭരണനിര്‍വഹണ സംവിധാനത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ റോബര്‍ട്ട് ബ്രയാനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ബ്രയാന്‍ കുറച്ചു ദിവസമായി നിരീക്ഷണത്തിലിരുന്നാണ് ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

അടുത്ത ദിവസങ്ങളില്‍ പ്രസിഡന്റ് ട്രംപുമായോ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായോ ബ്രയാന്‍ അടുത്ത് ഇടപഴകിയിട്ടില്ലെന്നുമാണ് വൈറ്റ്ഹൗസിന്റെ അറിയിപ്പില്‍ പറയുന്നത്. നേരത്തേ, മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറി അടക്കമുള്ള വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button