EntertainmentKeralaLatestSanthigiri News

ആ രേണുനാദം ഇനി സിനിമയിലും

“Manju”

സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളായി ശ്രദ്ധേയയായ ഗായികയായിരുന്നു വയനാട് സ്വദേശിയായ രേണുക. തന്റെ ചെറിയ വീടിന് മുന്നില്‍ നിന്നുള്ള രേണുകയുടെ പാട്ട് ആരുടേയും ഹൃദയം കവരുന്നതായിരുന്നു. തനിക്ക് പാട്ട് പാടണമെന്നും അത് ഒരുപാട് പേര്‍ കേള്‍ക്കണണെന്നും ആഗ്രഹമുണ്ടെങ്കിലും പരിമിതികള്‍ തനിക്കു മുന്നില്‍ തടസമാണെന്നും രേണുക വിഡിയോയില്‍ പറഞ്ഞിരുന്നു. പാട്ട് പഠിച്ചിട്ടില്ല. പരിമിതികള്‍ക്കിടയിലും പഠിക്കാന്‍ അതിയായ കൊതിയുണ്ടെന്നും രേണുക പറഞ്ഞിരുന്നു.

https://www.facebook.com/SanthigiriNews/posts/1649799665183821

രേണുകയുടെ ഈ ആഗ്രഹം സഫലമാകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്റെ അടുത്ത ചിത്രത്തില്‍ രേണുകയ്ക്ക് അവസരം നല്‍കാമെന്ന അറിയിച്ചിരിക്കുകയാണ്. രേണുകയുടെ വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ച് മിഥുന്‍ ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ട്.

” ഇത് രേണുക.. വയനാട്ടുകാരിയാണ്.. ഒരുപാട് പിന്നാക്ക അവസ്ഥയില്‍ നിന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന കൊച്ചുമിടുക്കി.. മലയാളം രണ്ടാം ഭാഷ മാത്രമായ, പണിയ ഗോത്ര വിഭാഗത്തില്‍ പെടുന്ന കലാകാരി.. A Village superstar.. എന്റെ പാട്ടുകളുള്ള അടുത്ത സിനിമയില്‍ രേണുക ഒരു പാട്ട് പാടും.. ഇഷ്ടം.. സ്നേഹം, സുഹൃത്തുക്കള്‍ വയനാട്ടില്‍ നിന്നും ചെയ്തു അയച്ചു തന്ന വീഡിയോ.” – മിഥുന്‍ മാനുവല്‍ തോമസ് കുറിയ്ക്കുന്നു.

Related Articles

Back to top button