KeralaLatest

കുടുംബം പോറ്റാൻ മുൻകരുതലുകളോടെ ജീവിതോപാധി തേടാൻ ജനങ്ങളെ അനുവദിക്കണമെന്ന് ഡോ.ശശി തരൂർ എം.പി

“Manju”

മാസ്കുകൾ അടക്കമുള്ള മുൻകരുതലോടു കൂടി ജീവിതോപാധി തേടാൻ ജനങ്ങളെ അനുവദിക്കണമെന്ന് ശശി തരൂർ എം. പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ലോക്ക് ഡൌൺ നീട്ടുന്നത് സംബന്ധിച്ച വാർത്തകൾ കേട്ടപ്പോൾ കേരള ചീഫ് സെക്രട്ടറി ശ്രീ വിശ്വാസ് മേത്തയുമായി അദ്ദേഹം തന്റെ ആശങ്കകൾ പങ്കു വച്ചുവെന്നും, തിരുവനന്തപുരം നിവാസികൾ ഉൾ പെടെയുള്ളവരുടെ അഭിപ്രായത്തിൽ മൂന്ന് ആഴ്ചകളുടെ ലോക്ക് ഡൌൺ കൊണ്ട് COVID 19ന്റെ വ്യാപനത്തിൽ കാര്യമായ കുറവ് വന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിചേർത്തു.

ജനങ്ങൾക്ക് ജോലിക്ക് പോകേണ്ടതും അവരുടെ കുടുംബം പോറ്റേണ്ടതുമുണ്ട്.രോഗ വ്യാപനത്തിന്റെ തോത് അനുസരിച്ചുള്ള ചെറിയ കണ്ടൈൻമെൻറ് സോണുകൾ ചില പ്രദേശങ്ങളിൽ ആവശ്യമാണ്. പക്ഷെ, മാസ്കുകൾ അടക്കമുള്ള മുൻകരുതലോടു കൂടി ജനങ്ങളെ അവരുടെ ജീവിതോപാധി തേടാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button