IndiaLatest

കർണൻ ഒരുങ്ങുന്നു… രജീഷ വിജയൻ നായികയാകും

“Manju”

മലയാളത്തിന്റെ പ്രിയ നായിക രജീഷ വിജയൻ തമിഴ് സൂപ്പർ താരം ധനുഷിന്റെ നായികയാകുന്നു. ‘കർണൻ’ എന്ന ബിഗ്ബജറ്റ് സിനിമയിലൂടെയാണ് രജീഷയുടെ സ്വപ്നസമാനമായ അരങ്ങേറ്റം. പരിയേറും പെരുമാൾ സംവിധാനം ചെയ്ത മാരി സെൽവരാജ് ആണ് ഇൗ ചിത്രം സംവിധാനം ചെയ്യുന്നത്.

ധനുഷിന്റെ പിറന്നാൾ ദിനമായ ഇന്നലെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ഇതിനൊപ്പം ചിത്രത്തിന്റെ സെറ്റിന്റെയും മറ്റു ജോലികളുടെയും പുരോഗമനം വ്യക്തമാക്കുന്നു വിഡിയോയും അണിയറക്കാർ പങ്കു വച്ചു. കലൈപുളി എസ്. തണുവാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം.

Related Articles

Back to top button