KeralaLatest

സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളിലെ ഫീസ്​ എല്ലാ വര്‍ഷവും കൂട്ടാമെന്ന് സ​മി​തി

“Manju”

സിന്ധുമോള്‍ ആര്‍

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ആ​ശു​​പ​ത്രി​ക​ളി​ലെയും വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ലെയും ഫീ​സ്​ ഒാ​രോ വ​ര്‍​ഷ​വും വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ഡോ. ​കെ.​എം. എ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യ സ​മി​തി. അ​ഞ്ചു​ ശ​ത​മാ​നം വീതമാ​ണ്​ കൂ​ട്ടേണ്ട​ത്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും പ്ര​തി​മാ​സ വേ​ത​ന​ത്തി​ല്‍ നി​ശ്ചി​ത തു​ക ഇൗ​ടാ​ക്കി ഫ​ണ്ട്​ സ്വരൂപിക്കാം.

ഇ​തി​ന്​ പ​ലി​ശ ന​ല്‍​ക​ണം. ഇ​ത്​ കോ​വി​ഡ്​ ഫ​ണ്ടാ​യി ഉ​പ​യോ​ഗി​ക്കാം. 20,000 ത്തി​ന്​ മു​ക​ളി​ല്‍ ശ​മ്പളം വാ​ങ്ങു​ന്ന​വ​രു​ടെ​യും 37,000 ന്​ ​മു​ക​ളി​ല്‍ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​രു​ടെ​യും വി​ഹി​തം വാങ്ങാം. 2023 ജൂ​ലൈ മു​ത​ല്‍ ഇ​തു​ മ​ട​ക്കി ന​ല്‍​കണം. 3676 കോ​ടി രൂ​പ ഇ​ങ്ങ​നെ സ​മാ​ഹ​രി​ക്കാം.

എ​യ്​​ഡ​ഡ്​ സ്​​ഥാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന സാ​മ്പത്തി​ക ബാ​ധ്യ​ത പ​ഠി​ക്കാ​ന്‍ സ​മി​തി​യെ നി​യോ​ഗി​ക്ക​ണം. പ​ടി​പ​ടി​യാ​യി സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം കു​റ​​ക്ക​ണം. വി​ദ്യാ​ഭ്യാ​സം, ധ​ന​കാ​ര്യം, നി​യ​മം എ​ന്നീ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്​​ധ​രു​ടെ സ​മി​തി​യാ​ണ്​ പ​ഠ​നം ന​ട​ത്തേ​ണ്ട​ത്. പെ​ട്രോ​ള്‍-​ഡീ​സ​ല്‍ നി​കു​തി വ​ര്‍​ധി​പ്പി​ച്ച്‌​ പു​നഃ​ക്ര​മീ​ക​രി​ക്ക​ണം. 2086 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം ഇ​തു​വ​ഴി ല​ഭി​ക്കും.

മ​ദ്യ​ത്തി​​ന്റെ വി​ല്‍​പ​ന നി​കു​തി​യും എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി​യും 50 ശ​ത​മാ​നം കൂ​ട്ട​ണം. ഇ​തു​വ​ഴി 6452 കോ​ടി ല​ഭി​ക്കും. മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ അം​ഗ​ത്വ ഫീ​സ്​ ഇൗ​ടാ​ക്ക​ണം. 10​ വ​ര്‍​ഷം കൊ​ണ്ട്​ 3744 കോ​ടി ല​ഭി​ക്കും. 18 ശ​ത​മാ​നം ജി.​എ​സ്.​ടി ഈ​ടാ​ക്കുന്ന 100 രൂ​പ, 500 രൂ​പ അം​ഗ​ത്വ​മാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ ന്യാ​യ വി​ല വ​ര്‍​ധി​പ്പി​ക്ക​ണം. അ​തോ​ടൊ​പ്പം സ്​​റ്റാ​മ്പ് ഡ്യൂ​ട്ടി​യി​ല്‍ ചെ​റി​യ കു​റ​വ്​ വ​രു​ത്താ​നാ​കും. 700 കോ​ടി അ​ധി​ക വ​രു​മാ​നം ല​ഭി​ക്കും. ന്യാ​യ വി​ല വ​ര്‍​ഷം തോ​റും വ​ര്‍​ധി​പ്പി​ക്ക​ണം.

Related Articles

Back to top button