IndiaLatest

കോവിഡ് ഒരു മണിക്കൂറിനുള്ളില്‍ അറിയാവുന്ന ഉപകരണവുമായി ഐഐടി ഗവേഷകര്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഒരു മണിക്കൂറില്‍ കൊറോണയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഉപകരണവുമായി ഐഐടി ഗവേഷകര്‍.ഘരഗ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഇത് വികസിപ്പിച്ചത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ സുമന്‍ ചക്രബര്‍ത്തിയും ഐഐടി സ്‌കൂള്‍ ഓഫ് ബയോ സയന്‍സിലെ അരിന്ദം മൊണ്ടലുമാണ് ഇത്തരം ഒരു ആശയം അവതരിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

60 മിനിറ്റിനുള്ളില്‍ കൊറോണ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ ഈ ഉപകരണത്തിലൂടെ സാധിക്കും. 2000 രൂപയാണ് ഉപകരണ നിര്‍മ്മാണ ചിലവെന്ന് ഐഐടി ഗവേഷകര്‍ പറയുന്നു. ഈ ഉപകരണം ഏവിടേക്കു വേണമെങ്കിലും കൊണ്ട് പോകാന്‍ സാധിക്കും. ഉമിനീര്‍ അടിസ്ഥാനമാക്കിയാണ് ടെസ്റ്റുകള്‍ നടത്തുന്നത്. ഒരു സിഡ്‌പോസിബില്‍ പേപ്പര്‍ സ്ട്രിപ്പാണ് ഇതില്‍ ഉപയോഗിക്കുന്നത്.

കൊറോണയെ തിരിച്ചറിയാന്‍ മാത്രമല്ല, ജനിതക ഘടനയുള്ള ഏതുരത്തിലുള്ള ആര്‍എന്‍എ വൈറസിനെയും കണ്ടുപിടിക്കാന്‍ ഈ ഉപകരണത്തിന് കഴിയും. വരും വര്‍ഷങ്ങളില്‍ വൈറസ് ബാധ ഉണ്ടായാല്‍ രോഗനിര്‍ണ്ണയം നടത്താന്‍ ഈ ഉപകരണം സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. വളരെ കുറഞ്ഞ ശേഷിയിലും സാഹചര്യങ്ങളിലും ഈ ഉപകരണം ഉപയോഗിക്കാം. പ്രത്യേക പരിശീലനം ലഭിക്കാത്ത ആര്‍ക്കുവേണമെങ്കിലും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

Related Articles

Back to top button