KeralaLatest

വഴിയോരങ്ങളിലെ ബിരിയാണി വിൽപ്പന, പരിശോധനയ്ക്ക് ഓപറേഷൻ ദമ്മുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

“Manju”

മലപ്പുറം: ജില്ലയിലെ വഴിയോരങ്ങളിൽ വാഹനങ്ങളിലും മറ്റുമായി കുറഞ്ഞ നിരക്കിൽ ബിരിയാണി വിൽപന വൻ തോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ‘ ഓപ്പറേഷൻ ദം’ എന്ന പേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന ആരംഭിച്ചു. ജില്ലയിലെ ദേശീയ പാതയോരങ്ങൾ അടക്കമുള്ള റോഡുകളുടെ ഇരുവശങ്ങളിലും ഭക്ഷ്യ സുരക്ഷാ റജിസ്‌ട്രേഷൻ ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്നു എന്ന പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.ഇവിടങ്ങളിൽ വിൽപന നടത്തുന്ന ബിരിയാണി, കുപ്പിവെള്ളം, മറ്റു ഭക്ഷ്യ വസ്തുക്കൾ എന്നിവയുടെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കായി കോഴിക്കോട് റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് അയയ്ക്കുമെന്നും അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ജി.ജയശ്രീ അറിയിച്ചു

Related Articles

Back to top button