IndiaKeralaLatest

രേണുകയുടെ പാട്ട് പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി

“Manju”

സിന്ധുമോള്‍ ആര്‍

രാജഹംസമേ എന്ന തുടങ്ങുന്ന ഗാനം പാടി സമൂഹ മാധ്യമങ്ങളില്‍ സുപരിചിതയായ രേണുകയുടെ പാട്ട് പങ്കുവച്ച്‌ വയനാട് എംപി രാഹുല്‍ ഗാന്ധി. രാഹുലിന്‍റെ മണ്ഡലത്തിലെ മാനന്തവാടി കോണ്‍വെന്റ്കുന്ന് കോളനിയിലാണ് രേണുക താമസിക്കുന്നത്. ഗോത്ര വര്‍ഗ കലാകാരിയായ രേണുകയുടെ പാട്ട് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

‘രേണുകയുടെ പാട്ട് ശ്രുതിമധുരമാണ്. ജന്മസിദ്ധമായ കലാവാസന ജീവിതത്തില്‍ തുണയാകട്ടെ. പാടിപ്പറക്കാന്‍ കൂടെയുണ്ടാവും. എല്ലാ ഭാവുകങ്ങളും’ എന്ന് വിഡിയോ ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി എംപി കുറിച്ചു.

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് തന്റെ അടുത്ത സിനിമയില്‍ രേണുക പാടുമെന്ന് അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷവാര്‍ത്ത അറിയിച്ച മിഥുന്‍ രേണുകയുടെ ഗാനാലാപനത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്

Related Articles

Back to top button