IndiaKeralaLatest

ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി രീതികള്‍ മാറുന്നു. വിദ്യാഭ്യാസ രീതിയില്‍ അടിമുടി മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍.

“Manju”

സിന്ധുമോള്‍ ആര്‍

വിദ്യാഭ്യാസ രീതിയില്‍ വന്‍ പൊളിച്ചെഴുത്ത്. ഇപ്പോഴത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ രീതികള്‍ മാറ്റുന്ന കരട് നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നാല് ഘട്ടങ്ങളായി പന്ത്രണ്ട് ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന പതിനെട്ടുവര്‍ഷ വിദ്യാഭ്യാസ സമ്പ്രദായമാണ് നിലവില്‍ വരാന്‍ പോകുന്നത്.

ഇഷ്ടമുള്ള വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. മാനവ വിഭവശേഷി മന്ത്രാലയം ഇനിമുതല്‍ വിദ്യാഭ്യാസ മന്ത്രാലമായി മാറും. മൂന്ന് വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാക്കും. കരിക്കുലത്തിന് പുറത്ത് കലാ കായിക മേഖലകളിലടക്കം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കുന്ന വിധം വിദ്യാഭ്യാസ രീതി പരിഷ്‌കരിക്കും

പത്ത്, പ്ലസ് ടു എന്ന നിലവിലെ രീതി മാറി 5+3+3+4 എന്ന ഘടനയിലേക്ക് വിദ്യാഭ്യാസ രീതി പരിഷ്‌കരിക്കും. അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയിലായിരിക്കും. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രമായിരിക്കും പഠിപ്പിക്കുക

Related Articles

Back to top button