KannurKeralaLatestMalappuramThiruvananthapuramThrissur

മഴ കനത്തു, എറണാകുളം ‘കുള’മായി. ജില്ലയിൽ ഓറഞ്ച് അലർട്ട്!

“Manju”

ഷൈലേഷ്കുമാർ.കൻമനം

കൊച്ചി: രണ്ടു ദിവസം നീണ്ടു നിന്ന ശക്തമായമഴയിൽ എറണകുളത്ത് മിക്ക സ്ഥലങ്ങളും വെള്ളത്തിൽ! അപായ സാധ്യത മുന്നിൽക്കണ്ട് എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുക്കെട്ടുണ്ടായതിനെ തുടർന്ന് ജന ജീവിതം ദുസ്സഹമായിത്തീർന്നിരിക്കുകയാണ്. പി & ടി, ഉദയ കോളനികൾ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.ഇവിടങ്ങളിൽ ജനങ്ങളെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. എളംകുളം മദർ തെരേസ കമ്യൂണിറ്റി ഹാളും, കടവന്ത്ര ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിക്കഴിഞ്ഞു.
മഴകനത്തതോടെ നഗരത്തിലെ റോഡുകളും പാടെ തകർന്ന മട്ടാണ്. കളമശ്ശേരി വട്ടേക്കുന്നം പിഎച്ച് സി റോഡ് ഇടിഞ്ഞതിനെ തുടർന്ന് പോലീസിന്റേയും, ഫയർ ഫോഴ്‌സിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. മണ്ണിനടിയിൽപ്പെട്ട വാഹനങ്ങൾ രക്ഷാ പ്രവർത്തകർ കഠിന പ്രയത്നത്തിലൂടെയാണ് പുറത്തെടുത്തത്. ചിലയിടങ്ങളിൽ വൈദ്യുത ബന്ധം പൂർണ്ണമായും വിച്ഛേദിച്ചിട്ടുമുണ്ട്. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തകർന്ന വൈദ്യുത പോസ്റ്റുകൾ നീക്കം ചെയ്തു. പറവൂർ താലൂക്കിലെ കടുങ്ങല്ലൂർ വില്ലേജിൽ മണ്ണ് ഇടിഞ്ഞ് രണ്ട് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്.
ജില്ല കലക്ടർ എസ്.സുശാന്ത് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ”ഓപ്പറേഷൻ ബ്രേക്ക് പദ്ധതി ‘ യിലൂടെ പ്രദേശങ്ങളിൽ ഗുരുതരമായ വെള്ളക്കെട്ട് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button