IndiaKeralaLatestThiruvananthapuram

ഇ- സഞ്ജീവനി കൂടുതല്‍ ജനകീയമാകുന്നു

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം: കോവിഡ് കാലത്ത് സാധാരണ രോഗങ്ങള്‍ക്കും ജീവിത ശൈലീ രോഗങ്ങള്‍ക്കും ആരോഗ്യവകുപ്പും ആരോഗ്യകേരളവും തയ്യാറാക്കിയ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം കൂടുതല്‍ ജനകീയമാകുന്നു. ഇതുവഴി ഇന്നലെ വരെ ജില്ലയില്‍ 1997 പേര്‍ക്കാണ് ചികിത്സ നല്‍കിയത്. എല്ലാ ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ സേവനം ലഭിക്കും. ജില്ലയില്‍ ഇതിനായി 125 ഡോക്ടര്‍മാരടങ്ങുന്ന ഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇ-സഞ്ജീവനിയില്‍ 150 ലധികം പ്രതിദിന ഒ.പി നടക്കുന്നുണ്ട്. അവശനിലയിലുളളവര്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും ഏറെ സഹായകരമാണ് ഇ-സഞ്ജീവനി ടെലിമെഡിസിന്‍.

സേവനം ആവശ്യമുള്ളവര്‍ക്ക് esanjeevaniopd.in/keralaഎന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാം. മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ കിട്ടുന്ന ഒ.ടി.പി ടൈപ്പ് ചെയ്താല്‍ രജിസ്ട്രേഷന്‍ ഫോം ലഭിക്കും. അത് പൂരിപ്പിച്ചാല്‍ പേഷ്യന്റ് ഐഡിയും ടോക്കണ്‍ നമ്പറും ലഭിക്കും. തുടര്‍ന്ന് പേഷ്യന്റ് ഐഡിയും ടോക്കണ്‍ നമ്പറും നല്‍കി ലോഗിന്‍ ചെയ്യുന്നതോടെ ഡോക്ടര്‍ വീഡിയോ കോളില്‍ വരും. കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞാല്‍ പ്രിസ്‌ക്രിപ്ഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. സര്‍ക്കാര്‍ പദ്ധതിയായ ഇ-സഞ്ജീവനിയില്‍ നല്‍കുന്ന എല്ലാ വിവരങ്ങളും സുരക്ഷിതമായിരിക്കും. സംശങ്ങളോ പ്രയാസമോ നേരിട്ടാല്‍ ദിശയുടെ ടോള്‍ നമ്പറായ 1056 ലോ സ്നേഹ ഹെല്‍പ്പ് ലൈന്‍ നമ്പറായ 9015803804 ലോ ബന്ധപ്പെടാം. ഇ-സഞ്ജീവനി മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

Related Articles

Back to top button