KeralaLatest

വീടുകളില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ അനുമതി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: വീടുകളില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ അനുമതി. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് ബാധിച്ച്‌ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ പറ്റുന്നത്. ആരോഗ്യ വിദഗ്ദ്ധരും മെഡിക്കല്‍ ബോര്‍ഡും നേരത്തെ ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തത്.

വീടുകളില്‍ ചികിത്സയില്‍ കഴിയാനാഗ്രഹിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യം അപേക്ഷ നല്‍കണം. വീട്ടില്‍ സൗകര്യവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത മുതിര്‍ന്ന ഒരംഗം ഇവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഉണ്ടാകുകയും ചെയ്യണമെന്നാണ് ഇതിന് ആരോഗ്യവകുപ്പ് വെച്ചിരിക്കുന്ന നിബന്ധന. ഇവര്‍ക്ക് ക്വാറന്റീനില്‍ കഴിയുന്നതിന്റെ പത്താം ദിവസം കോവിഡ് ആന്റിജെന്‍ ടെസ്റ്റ് നടത്തും. ഫലം പോസിറ്റീവാണെങ്കില്‍ തുടര്‍ന്നും നിരീക്ഷണത്തില്‍ കഴിയണം. എന്നാല്‍ നെഗറ്റീവാണെങ്കില്‍ ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകും. രോഗലക്ഷണമില്ലാത്ത ആരോഗ്യ പ്രവര്‍ത്തകരല്ലാത്ത മറ്റ് കോവിഡ് രോഗികളെയും കൂടി വീടുകളില്‍ ചികിത്സിക്കാന്‍ വൈകാതെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button