IndiaLatest

ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും 16 പോലീസുകാര്‍ക്കും കോവിഡ്

“Manju”

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായി അടുത്താഴ്ച നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തി.

ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുക്കേണ്ടതായിരുന്നു. രാമക്ഷേത്രം നിര്‍മിക്കാനിരിക്കുന്ന സ്ഥലത്ത് പതിവായി പൂജ നടത്തുന്ന നാല് പേരില്‍ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് കോവിഡ് പോസിറ്റീവായി കണ്ടെത്തിയത്. ഇയാള്‍ നിലവില്‍ ഹോം ക്വാറന്റീനിലാണ്.

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയും മുന്‍കരുതല്‍ നടപടികളും നടത്തിയിരുന്നു. ഇതിനിടയിലാണ് പൂജാരിക്കും സുരക്ഷയിലുള്ള പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്.
എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജ ചടങ്ങിന് ഭക്തര്‍ എത്തരുതെന്ന് ക്ഷേത്ര ട്രസ്റ്റ് അഭ്യര്‍ഥിച്ചിരുന്നു. ചടങ്ങ് ടിവിയില്‍ കാണാനാണ് രാമജന്‍മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ഭക്തരോട് ആവശ്യപ്പെട്ടത്.

Related Articles

Check Also
Close
  • ….
Back to top button