IndiaKeralaLatest

ബീഹാറിലും ആസാമിലും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ആളുകള്‍ക്ക് സഹായഹസ്തവുായി കോഹ്‌ലിയും, അനുഷ്കയും

“Manju”

സിന്ധുമോള്‍ ആര്‍

ആസാമിലും ബീഹാറിലും ഉണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ആളുകളെ സഹായിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയും ഉറപ്പ് നല്‍കി. ആസാമിലെ 33 ജില്ലകളില്‍ 21 എണ്ണങ്ങളിലായി 1,536 ഗ്രാമങ്ങളിലായി 16 ലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും വെള്ളപ്പൊകാതില്‍ ദുരിതം അനുഭവിക്കുകായണെന്ന് ആസാം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) അധികൃതര്‍ അറിയിച്ചു. പ്രളയം മൂലം സംസ്ഥാനത്ത് നൂറിലധികം മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെട്ടു.

ബീഹാറില്‍ 20 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും നിരവധി ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. മൂന്ന് സംഘടനകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനായി കോഹ്‌ലി വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നേരത്തെ ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണും ആസാമിലെ ജനങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു.

Related Articles

Back to top button