IndiaKeralaLatest

തമിഴ്​നാട്ടില്‍ ആഗസ്​റ്റ്​ 31 വരെ ലോക്ക്​ഡൗണ്‍ നീട്ടി

“Manju”

സിന്ധുമോള്‍ ആര്‍

ചെന്നൈ: തമിഴ്​നാട്ടില്‍ ആഗസ്​റ്റ്​ 31 വരെ ലോക്ക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന്​ സംസ്​ഥാന സര്‍ക്കാര്‍ അറിയിച്ചു. വ്യാഴാഴ്​ച രാവിലെ മെഡിക്കല്‍ വിദഗ്​ധ സമിതിയുമായ കൂടിയാലോചനക്കുശേഷമാണ്​ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്​. രോഗബാധയും മരണനിരക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ്​ നല്‍കേണ്ടതില്ലെന്നായിരുന്നു വിദഗ്​ധ സമിതിയുടെ ശിപാര്‍ശ.

അന്തര്‍ ജില്ല -സംസ്​ഥാന യാത്രക്ക്​ നിലവിലുള്ള ഇ-പാസ്​ സംവിധാനം തുടരും. ആഗസ്​റ്റ്​ മാസത്തിലെ ഞായറാഴ്​ചകളില്‍ സമ്പൂര്‍ണ ലോക്ക്​ഡൗണായിരിക്കും. സംസ്​ഥാനത്തിനകത്തും അന്തര്‍ സംസ്​ഥാന റൂട്ടുകളിലും ബസ്​ സര്‍വീസ്​ പുനരാരംഭിക്കില്ല. പലചരക്ക്​ കടകളും പച്ചക്കറികടകളും രാവിലെ ആറു മുതല്‍ ​വൈകീട്ട്​ ഏഴുവരെ തുറക്കാം.

ലോഡ്​ജുകള്‍, ഹോട്ടലുകള്‍, മാളുകള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവക്കുള്ള നിയന്ത്രണം തുടരും. 50 ശതമാനം തൊഴിലാളികളോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കും വ്യവസായ സ്​ഥാപനങ്ങള്‍ക്കും ഇനി മുതല്‍ 75 ശതമാനം വരെ തൊഴിലാളികളെ ജോലിക്ക്​ നിയോഗിക്കാം. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ്​ മാത്രമാണുണ്ടായിരിക്കുക. നഗരങ്ങളില്‍ സ്ഥിതിചെയ്യുന്ന ആരാധാനാലയങ്ങള്‍ തുറക്കില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക്​ തുടരും.

Related Articles

Back to top button