EntertainmentKeralaLatest

തീവ്രതാളത്തിനൊത്ത ആലാപന ശൈലി കൊണ്ട് അരങ്ങിന് തെയ്യക്കോലത്തിന്റെ രൗദ്രഭംഗി പകർന്ന ഗായകൻ :ഹരീഷ് ശിവരാമകൃഷ്ണൻ

“Manju”

തീവ്രതാളത്തിനൊത്ത ആലാപന ശൈലി കൊണ്ട് അരങ്ങിന് തെയ്യക്കോലത്തിന്റെ രൗദ്രഭംഗി പകർന്ന ഗായകൻ :ഹരീഷ് ശിവരാമകൃഷ്ണൻ, രാഗവിസ്താരത്തിന്റെ പതിഞ്ഞ തുടക്കമല്ല, അകമ്പടിയില്‍ വയലിന്റെയും മൃദംഗത്തിന്റെയും മുഖര്‍ശംഖിന്റെയും പെരുക്കങ്ങളല്ല, തനിയാവര്‍ത്തനത്തിലൂടെ ആസ്വാദകരെ രസിപ്പിക്കുന്ന പരമ്പരാഗത  രീതിയുമല്ല. പാശ്ചാത്യ സംഗീതത്തിലെപ്പോലെ,ഗിറ്റാറും ഡ്രംസും കീബോര്‍ഡും കലരുന്ന തീവ്രതാളമാണ്. അരങ്ങിന് തെയ്യക്കോലത്തിന്റെ രൗദ്രഭംഗിയുണ്ട്. നിറയെ പച്ചകുത്തിയ കൈകളും അഴിച്ചിട്ട മുടിയുമായി ഒരു ഗായകന്‍. ദ്രാവിഡ സംസ്കൃതിയുടെ ഊര്‍ജമുള്‍ക്കൊണ്ടപോലെ…പാടുന്നത് പക്ഷേ, കര്‍ണാടക സംഗീതമാണ്, ത്യാഗരാജ കൃതിയാണ്. പക്ഷേ, പരമ്പരാഗത ചിട്ടവട്ടങ്ങളെയാകെ മറികടന്ന്‌ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അലിഞ്ഞിരുന്ന കര്‍ണാടക സംഗീതത്തിന് പുതിയ രൂപവും ഭാവവും നല്‍കുകയായിരുന്നു ബാംഗ്ലൂരില്‍ നിന്ന് ഒഴുകിത്തുടങ്ങിയ ‘അകം’ സംഗീത ബാന്‍ഡ്.

https://www.facebook.com/SanthigiriNews/posts/1651489395014848

ഈ പരീക്ഷണങ്ങളെ ആസ്വാദകര്‍ സ്വീകരിച്ചു. ബാന്‍ഡിലെ  ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍, രംഗപുരവിഹാര…പാടിത്തുടങ്ങുമ്പോള്‍ സദസ്സ് ഏറ്റുപാടുന്നത് അതിന് തെളിവാണ്. കര്‍ണാടക സംഗീതത്തിനൊപ്പം സിനിമാഗാനങ്ങളും നാടന്‍പാട്ടുകളും ‘അക’ത്തിന്റെ വേദികളിലുയര്‍ന്നപ്പോള്‍ ബാന്‍ഡ് കൂടുതല്‍ ജനപ്രിയമായി. ഗായകന്‍ സാധാരണക്കാരുടെ മനസ്സിലെ സാന്നിധ്യവുമായി…പത്ത് വര്‍ഷത്തിനിപ്പുറം ‘അകം’ വളര്‍ന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികള്‍.

ജീവിതത്തിന്റെ നിർണായകഘട്ടത്തിൽ ഹൃദയം പോലും ഹരീഷിനെ വെല്ലുവിളിക്കുകയുണ്ടായി.അകം ബാൻഡിലെ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനെ സാധാരണക്കാർ  ഏറ്റെടുത്തത് ഈയടുത്താണ്. ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍, കാര്‍ പാര്‍ക്കിങ് ഏരിയയില്‍ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സിനിമാ ഗാനങ്ങള്‍ പാടിയതോടെ ‐ ആ പാട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായതോടെ ‐ ആണ്‌ ഹരീഷിന്റെ കരിയറിൽ ഈ മാറ്റം സംഭവിച്ചത്‌. ഷൊർണൂർ സ്വദേശിയായ ഹരീഷ്, ബാംഗ്ലൂരിൽ സുഹൃത്തുക്കളുമായി ചേർന്ന് ക്രെഡ് എന്ന സ്റ്റാർട്ടപ്പ് നടത്തുകയാണ്. രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ നിന്ന് കെമിക്കൽ എൻജിനീയറിങ് പൂര്‍ത്തിയാക്കിയ ഹരീഷ് നേരത്തെ അഡോബി,  സ്‌നാപ്‌ഡീൽ, ഗൂഗിൾ എന്നീ കമ്പനികളിൽ ജോലി ചെയ്തു. എൻജിനീയറിങ് കോളേജിലെ സഹപാഠികളാണ് സംഗീത ബാന്‍ഡിലെയും സഹയാത്രികര്‍.

രാഗഭാവങ്ങളെ തങ്ങളുടേതായ രീതിയില്‍ ആസ്വാദകരിലേക്ക് എത്തിക്കാനുള്ള പരീക്ഷണങ്ങളാണ് ഗായകനും കൂട്ടുകാരും നടത്തുന്നത്. ഹരീഷ് ശിവരാമകൃഷ്ണന്‍ പാടുമ്പോള്‍ കൈയടികളുയരുന്നതിനൊപ്പം വിമര്‍ശന ശരങ്ങളും പായുന്നുണ്ട്. പരമ്പരാഗത ചട്ടക്കൂടുകളെ വെല്ലുവിളിക്കാന്‍ ശ്രമിക്കുമ്പോഴുള്ള വിമർശനങ്ങൾ. കേട്ടുപരിചയിച്ച പാട്ടുകളെ ആലാപന രീതിയിലെ മാറ്റം കൊണ്ട് കൂടുതല്‍ പ്രിയങ്കരമാക്കിയ പാട്ടുകാരന്റെ കാഴ്ചപ്പാടുകളിലുമുണ്ട്  വ്യത്യസ്തത.

ഇപ്പോഴിതാ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഹിറ്റ്‌ പാട്ടായ വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനവുമായി വീണ്ടും ആസ്വാദക ഹൃദയം കീഴടക്കിയിരിക്കുകയാണ് ഹരീഷ്. ഇത്തവണ ഹരീഷിനിത് ഇരട്ടി മധുരം കൂടിയാണ്. കാരണം ഈ ഗാനത്തിന്റ സംഗീത സംവിധായകൻ സാക്ഷാൽ എം. ജയചന്ദ്രൻ ഹരീഷിന്റെ ഗാനം കേട്ടിട്ട് ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ആ സന്തോഷത്തിന് കാരണം.
എം ജയചന്ദ്രൻ കുറിച്ച വരികൾ ഇങ്ങനെ…

ഹരീഷ് ശിവരാമകൃഷ്ണൻ..
അതുല്യനായ സംഗീതജ്ഞൻ.. അദ്ദേഹത്തിന്റെ സംഗീതത്തെ ഞാൻ ആദരിക്കുന്നു…
എന്റെ സ്വന്തം അനിയനെ പോലെ സ്നേഹിക്കുന്നു…
loved your version of vathukkalu vellari pravu, dear Aniya..
God is music

Related Articles

Back to top button